Explore The Gallery

Famous tourist places kerala visit during monsoon season



മഴക്കാല യാത്രയ്ക്ക് കേരളത്തിലെ 30 സ്ഥലങ്ങള്‍.

റാണിപുരം

കാസർകോട് ജില്ലയുടെ മലയോരപ്രദേശത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് 90 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏത് സമയവും സന്ദർശിക്കാൻ പറ്റുന്ന സുന്ദരമായ കാലവസ്ഥ റാണിപുരത്തിന്റെ പ്രത്യേകതയാണ്.


കോട്ടഞ്ചേരി 

റാണിപുരത്തിനോട് ചേർന്ന് കിടക്കുന്ന മറ്റൊരു ഹിൽസ്റ്റേഷനാണ് കോട്ടഞ്ചേരി. കാസർകോട്ടെ പ്രമുഖ നഗരമായ കാഞ്ഞങ്ങാട്ടിൽ നിന്ന് 30 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കോട്ടഞ്ചേരിയിൽ എത്താം.

ആറളം 

കണ്ണൂർ ജില്ലയിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്ന് 38 കിലോമീറ്റർ യാത്ര ചെയ്താൽ ആറളം വന്യജീവി സങ്കേതത്തിൽ എത്താം. വായിക്കാം : കണ്ണൂരിന്റെ പച്ചപ്പ് കാണാൻ ആറളത്തേക്ക് .


പറശ്ശിനിക്കടവ്

ഇന്ത്യയിലെ പ്രശസ്തമായ പാമ്പുവളർത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്നത് പറശ്ശിനിക്കടവിലാണ്. കണ്ണൂരിലെ വളപട്ടണം പുഴയോട് ചേർന്ന് കിടക്കുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പ‌ൻ ക്ഷേത്രവും ഇവിടെ പ്രശസ്തമാണ്. 


ധർമ്മടം 

കേരളത്തിലെ പ്രശസ്തമായ തുരുത്താണ് ധർമ്മടം തുരുത്ത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്.

ബ്രഹ്മഗിരി 

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത് കേരള - കർണാട സംസ്ഥാനങ്ങളിലായാണ്. കേരളത്തിൽ വയനാട് ജില്ലയിൽ പോയൽ ബ്രഹ്മഗിരി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം

കുറുവ ദ്വീപ്

വയനാട് ജില്ലയിൽ കബനി നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായ ഇവിടേയ്ക്ക് മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാം.

പൂക്കോട് 
തടാകം കേരളത്തിലെ പ്രശസ്തമായ ശുദ്ധ ജല തടാകമായ പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലാണ്. വയനാട്ടിലെ വൈത്തിരിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിൽ ബോട്ട് സവാരിക്കും സൗകര്യമുണ്ട്. 

പക്ഷിപാതാളം

വയനാട് ജില്ലയിൽ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്താണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പക്ഷി നിരീക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

തിരുനെല്ലി

ഉത്തരകാശിയെന്നാണ് വയനാട്ടിലെ തിരുനെല്ലി അറിയപ്പെടുന്നത്. മാനന്തവാടിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലിയിലൂടെയാണ് പാപനാശം നദി ഒഴുകുന്നത്.

തുഷാരഗിരി

കോഴിക്കോട് ജില്ലയിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത് സുന്ദരമായ മലനിരകളും വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലെ ആകർഷണങ്ങൾ. നിരവധി ആളുകൾ ട്രെക്കിംഗ് നടത്താൻ തുഷാരഗിരിയിൽ എത്താറുണ്ട്. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലെയായിട്ടാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്.


പെരുവണ്ണാമൂഴി
കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ അണക്കെട്ടാണ് പെരുവണ്ണാമൂഴി ഡാം. കുറ്റ്യാടിക്ക് അടുത്തായാണ് പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്നത്.


നിലമ്പൂർ
മലപ്പുറം ജില്ലയിലാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തേക്ക് മ്യൂസിയം ഏറെ പ്രശസ്തമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ആഢ്യൻപാറ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

കൊടികുത്തിമല
മലപ്പുറം ജില്ലയിലെ പെരിന്ത‌ൽമണ്ണയ്ക്ക് അടുത്തായാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. ഊട്ടിയേ ഓർമ്മിപ്പിക്കുന്ന സ്ഥലമായതിനാൽ മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. വായിക്കാം: മലപ്പുറം ജില്ലയുടെ ഊട്ടി

കോട്ടായി

പാലക്കാടൻ വിശുദ്ധി നിറഞ്ഞ ഒരു ചെറിയഗ്രാമമാണ് കോട്ടായി. നെ‌ൽപ്പാടങ്ങളും പാവനമായ ക്ഷേത്രങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്.

മലമ്പുഴ
കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ്കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴ അണക്കെട്ടും ഗാർഡനുമാണ് ഏറേ പ്രശസ്തം. പാലക്കാട് ജില്ലയിലാണ് മലമ്പുഴ സ്ഥിതി ചെയ്യുന്നത്. 

ശിരുവാണി ഡാം
പാലക്കാട് ജില്ലയിലാണ് ശിരുവാണി ഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് 48 കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചയാണ് ഈ ഡാമിന്റെ പരിസരത്ത് നിന്നാൽ സഞ്ചാരികൾക്ക് കാണാൻ കഴിയുന്നത്.

നെല്ലിയാമ്പതി
പാലക്കാട് നിന്ന് 39 കിലോമീറ്റർ യാത്ര ചെയ്യണം നെല്ലിയാമ്പതിയിൽ എത്താൻ. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത.

പോത്തുണ്ടി ഡാം
പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതിക്ക് സമീപത്തായാണ് പൊത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.

സയലന്റ് വാലി
ലോകത്തിലെ തന്നെ നിത്യഹരിത മഴക്കാടുകളിൽ പേരുകേട്ടതാണ് സയലന്റ് വാലി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പാലാക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് സയലന്റ് വാലി സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്ന് വളരെ എളുപ്പത്തിൽ സയലന്റ് വാലിയിൽ എത്താം ഇവിടെ നിന്ന് 30 കിലോമീറ്റർ ആണ് സയലന്റ് വാലിയിലേക്കുള്ള ദൂരം.

മയിലാടുംപാറ

മയിലുകൾ നൃത്തം ചെയ്യുന്ന പാറ എന്നാണ് മയിലാടുംപാറ എന്ന വാക്കിനർത്ഥം. പാലക്കാട് നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ മയിലാടും പാറയി‌ൽ എത്താം.

ആതിരപ്പള്ളി
പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. നിരവധി സിനിമകളിൽ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ചിത്രീകരിച്ചിട്ടുണ്ട്.

വാഴച്ചാൽ
തൃശൂർ ജില്ലയിൽ തന്നെ, ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായാണ് വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.


കോടനാട് 

എറണാകുളം ജില്ലയിലെ പെരിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോടനാട് പ്രശസ്തമാകാൻ കാരണം അവിടുത്തെ ആന പരിശീലന കേന്ദ്രത്തിന്റെ പേരിലാണ്. കൊച്ചിയിൽ നിന്ന് 42 km.

ഭൂതത്താൻ കെട്ട് 
കൊച്ചിയിൽ നിന്ന് അൻപത് കിലോമീറ്റർ യാത്ര ചെയ്താൽ ഭൂതത്താൻ കെട്ടിൽ എത്താം. 
പീരുമേട്

കാപ്പി, തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട പീരുമേട് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ് കോട്ടയത്ത് നിന്ന് 75 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട്ടിൽ എത്താം.

ആനമുടി 
തേക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് ആനമുടി. മൂന്നാറിൽ ചെന്നാൽ ആനമുടി കാണാം.


No comments:

Post a Comment

Contact Us

Find Us

Kerala Trips Design by OJIS MAX Ojis Max | Kerala Trips All right reserved - Copyright © 2015,

Powered by Blogger.