Explore The Gallery

Ramakkalmedu,Idukki



Ramakkalmedu is a hill station and a hamlet in Idukki district in the Indian state of Kerala. It is located about 15 km from Nedumkandam on the Munnar-Thekkady route



Trip Review: 


ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്.ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം.

സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്.പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്.


ടൂറിസ്റ്റ് സ്പോട്ട് ആണെങ്കിലും വിജനമായ ഒരു അന്തരീക്ഷം.അവിടെ ഒരു നാട്ടുകാരനിൽ നിന്നും വിവരങ്ങൾ ചോദിച്ചു സ്പോട്ടിൽ എത്തി.പതിയെ കയറ്റം കയറാൻ തുടങ്ങി...വിജനമായ കാട്,.ഏലത്തോട്ടത്തിനു നടുവിലൂടെ താഴേക്ക് ജീപ്പ് പോകുന്ന വഴി കണ്ടു..അത് താഴെ തമിഴ്നാട്ടിലാ അവസാനിക്കുന്നത്.കയറ്റം കയറി മുകളിൽ എത്തിയപ്പോ വളരെ മനോഹരമായ കാഴ്ച് ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്.ശക്തമായ കാറ്റത്ത് നമ്മൾ പറന്നു പോകും എന്നു തോന്നി പോവും..കയറ്റം കയറിയ ക്ഷീണം ഒക്കെ മുകളിൽ കുറച്ചു നേരം ഇരുന്നപ്പോ മാറി.താഴെ നോക്കുമ്പോ തമിഴ്നാടിന്റെ കുറച്ചു ഭാഗങ്ങൾക കാണാം.അതു പോലെ കുറച്ചു മാറിയുള്ള വെള്ളച്ചാട്ടവും ചെറുതായി കാണാം.വെള്ളച്ചാട്ടം അടുത്ത് പോയി കാണാൻ സാധിച്ചില്ല...ഞങ്ങൾക്ക് തിരികെ വരേണ്ട സമയം ആയിരുന്നു...അവിടെ സൂയിസൈഡ് പോയിന്റിൽ പലരും വന്നു ആത്മഹത്യ ചെയ്യാറുണ്ടത്രെ...അതു പോലെ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും തെന്നി വീണും അപകടം സംഭവിക്കാറുണ്ട്..കുറച്ച് റിസ്സ്ക്ക് ഉള്ള സ്ഥലമാണ്.


No comments:

Post a Comment

Contact Us

Find Us

Kerala Trips Design by OJIS MAX Ojis Max | Kerala Trips All right reserved - Copyright © 2015,

Powered by Blogger.